വിൻഡീസ് താരങ്ങള്‍ ഐപിഎൽ സീസൺ മുഴുവൻ കളിക്കുമെന്ന് അറിയിച്ച് ബോര്‍ഡ്

Sports Correspondent

ഐപിഎൽ 2022 സീസണിന്റെ ഭാഗമായുള്ള എല്ലാ വെസ്റ്റിന്‍ഡീസ് താരങ്ങളും സീസൺ മുഴുവൻ കളിക്കുമെന്ന് അറിയിച്ച് ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ്. മാര്‍ച്ച് അവസാനം മുതൽ മേയ് അവസാനം വരെയാണ് ഐപിഎൽ നടക്കാനിരിക്കുന്നത്. ക്രിക്കറ്റ് വെസ്റ്റിന്‍ഡീസ് ഐപിഎലിനായി അവരുടെ ഐസിസി എഫ്ടിപിയിൽ ഒരു ഇടം നല്‍കിയിട്ടുണ്ടെന്നും ഇതിനാൽ തന്നെ താരങ്ങള്‍ക്കെല്ലാം തന്നെ ഐപിഎലിന്റെ ഭാഗമായി പൂര്‍ണ്ണമായും കളിക്കാനാകുമെന്നും ബോര്‍ഡ് അറിയിച്ചു.

14 വിന്‍ഡീസ് താരങ്ങളെയാണ് ലേലത്തിൽ ഐപിഎൽ ലേലത്തിൽ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയത്. ടീമുകള്‍ നിലനിര്‍ത്തിയ 3 താരങ്ങള്‍ കൂടി ആകുമ്പോള്‍ 17 വിന്‍ഡീസ് താരങ്ങള്‍ ഐപിഎലിന്റെ ഭാഗമാകും.