റായ്ഡു വീണ്ടും സി എസ് കെയിൽ!! സൺ റൈസേഴ്സിനോട് പൊരുതി 6.75 കോടിക്ക് സ്വന്തമാക്കി

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആയ അമ്പടു റായ്ഡുവിനെ ചെന്നൈ സൂപ്പർ കിംഗ്സ് 6.75 കോടിക്ക് സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായത് കൊണ്ട് തന്നെ സി എസ് കെ ആയിരുന്നു ബിഡിൽ ആദ്യം ഇറങ്ങിയത്. ഡെൽഹി ക്യാപിറ്റൽസും സൺ റൈസേഴ്സും ബിഡിനായി ഇറങ്ങിയതോടെ വില കൂടി. 36കാരനായ താരം 2018 മുതൽ ചെന്നൈയിൽ ആയിരുന്നു. അതിന് മുമ്പ് മുംബൈ ഇന്ത്യൻസിനായായിരുന്നു താരം കളിച്ചത്. കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 257 റൺസ് എടുക്കാൻ 36കാരനായ താരത്തിനായിരുന്നു. 150ന് മേലെ കഴിഞ്ഞ സീസണിൽ സ്ട്രൈക്ക് റൈറ്റും ഉണ്ടായിരുന്നു.