ഇന്ത്യ ലെജന്‍ഡ്സിലെ നാലാം താരത്തിനും കോവിഡ്, ഇര്‍ഫാന്‍ പത്താനും കോവിഡെന്ന് സ്ഥിരീകരണം

റോഡ് സേഫ്ടി സീരീസ് കളിച്ച നാലാമത്തെ താരത്തിനും കോവിഡ് ആണെന്ന് സ്ഥിരീകരിച്ച് വാര്‍ത്ത. യൂസഫ് പത്താന്റെ സഹോദരന്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് ആണ് ഇപ്പോള്‍ കോവിഡാണെന്ന് വിവരം പുറത്ത് വരുന്നത്.

നേരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഇര്‍ഫാന്‍ പത്താന്‍, എസ് ബദ്രീനാഥ് എന്നിവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മുന്‍ ഇന്ത്യന്‍ പേസര്‍ ഇന്നലെ ട്വിറ്ററിലൂടെയാണ് താന്‍ കോവിഡ് പോസിറ്റീവ് ആയി വിവരം പുറത്ത് വിട്ടത്. താരത്തിന് യാതൊരുവിധ ലക്ഷണങ്ങളുമില്ലെന്നാണ് പറയപ്പെടുന്നത്.

എന്നാല്‍ മറ്റു മൂന്ന് താരങ്ങള്‍ക്ക് നേരിയ ലക്ഷണങ്ങളുണ്ടെന്ന് താരങ്ങള്‍ തന്നെ പറഞ്ഞിരുന്നു. റോഡ് സേഫ്ടി സീരീസില്‍ കാണികളെ അനുവദിച്ചായിരുന്നു മത്സരങ്ങള്‍ നടത്തിയത്.