രണ്ട് വിക്കറ്റ് അധികം നഷ്ടമായിട്ടുണ്ടെങ്കിലും ഇപ്പോളത്തെ സ്ഥിതിയില്‍ സന്തോഷം

Kraiggbrathwaite

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍ ആണ്. 65 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് ഈ സ്കോറിലേക്ക് ടീമിനെ നയിച്ചത്. ശതകത്തിന് ഒരു റണ്‍സ് അകലെയുള്ള ക്യാപ്റ്റന്‍ ക്രെയിഗ് ബ്രാത്‍വൈറ്റും 43 റണ്‍സ് നേടിയ റഖീം കോണ്‍വാലുമാണ് ഈ സ്കോറിലേക്ക് വിന്‍ഡീസിനെ എത്തിച്ചത്.

തനിക്ക് ടീമിന്റെ ഈ സ്ഥിതിയില്‍ സംതൃപ്തിയുണ്ടെന്നാണ് വെസ്റ്റിന്‍ഡീസ് നായകന്‍ പറഞ്ഞത്. രണ്ട് വിക്കറ്റ് അധികം നഷ്ടമായിട്ടുണ്ടെന്നാണ് തനിക്ക് തോന്നുന്നതെങ്കിലും ഈ നിലയില്‍ താന്‍ തൃപ്തനാണെന്ന് ക്രെയിഗ് പറഞ്ഞു.

പന്ത് വളരെ വൈകി മാത്രം കളിക്കുക, സ്പിന്‍ ഇല്ലാത്തപ്പോള്‍ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുക എന്ന ചെറിയ ചെറിയ കാര്യങ്ങളില്‍ മാത്രമാണ് താന്‍ ശ്രദ്ധിച്ചതെന്ന് ക്രെയിഗ് വ്യക്തമാക്കി.

ടെസ്റ്റിന്റെ രണ്ടാം ദിവസം ഏറെ നിര്‍ണ്ണായകമാണെന്നും ആദ്യ ഒരു മണിക്കൂര്‍ വിക്കറ്റ് നഷ്ടമില്ലാതെ പിടിച്ച് നില്‍ക്കുക എന്നതാണ് തന്റെ ടീമിന് ഏറെ പ്രാധാന്യം എന്നും വിന്‍ഡീസ് നായകന്‍ പറഞ്ഞു.