ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ഇറാഖും നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഇന്ന് തങ്ങളുടെ രണ്ടാം മത്സരത്തിൽ യെമനെ ആണ് ഇറാഖ് തോൽപ്പിച്ചത്. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ഇറഖിന്റെ വിജയം. കളിയുടെ പതിനൊന്നാം മിനുട്ടിൽ അലിയും 19ആം മിനുട്ടിൽ രസാനും, 90ആം മിനുട്ടിൽ അബ്ബാസും ആണ് ഇറാഖിനായി ഇന്ന് ഗോളുകൾ നേടിയത്.
രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇറാഖിനും ഇറാനും ഗ്രൂപ്പ് ഡിയിൽ 6 പോയന്റായി. ഇരുടീമുകളും നോക്കൗട്ട് യോഗ്യത നേടുകയും ചെയ്തു. ഗ്രൂപ്പ് ഡിയിലെ ഫലങ്ങൾ ഇന്ത്യക്ക് പ്രതീക്ഷ നൽകും. ഇന്ത്യ തങ്ങളുടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് ആയി ഫിനിഷ് ചെയ്താലും നോക്കൗട്ടിൽ എത്താൻ ഉള്ള സാധ്യതകൾ ഇപ്പോൾ ഉണ്ട്.
ആറു ഗ്രൂപ്പുകൾ ആണ് ആകെ ഉള്ളത്. ഇതിൽ മികച്ച നാലു മൂന്നാം സ്ഥാനക്കാർ ആണ് ഗ്രൂപ്പ് ഘട്ടം കടക്കുക. ഗ്രൂപ്പ് ഡിയിൽ യെമനും വിയറ്റ്നാമും രണ്ട് മത്സരങ്ങൾ തോറ്റതിനാൽ ഇനി അവസാന മത്സരം ജയിച്ചാലും മൂന്ന് പോയന്റ് മാത്രമെ വരൂ. ഗ്രൂപ്പ് ഡിയിലെ മൂന്നാം സ്ഥാനക്കാർക്ക് മൂന്ന് പോയന്റ് മാത്രമെ നേടാൻ കഴിയൂ എന്ന് ചുരുക്കം.
കഴിഞ്ഞ ദിവസം മത്സരങ്ങൾ നടന്ന ഗ്രൂപ്പ് സിയിലും ഇത് തന്നെയാണ് അവസ്ഥ. അതുകൊണ്ട് ഇനി ബഹ്റൈന് എതിരായ മത്സരത്തിൽ ഒരു പോയന്റ് നേടിയാ വരെ ഇന്ത്യക്ക് യോഗ്യത നേടാൻ കഴിയും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തി യോഗ്യത നേടിയില്ല എങ്കിലും മികച്ച നാലു മൂന്നാം സ്ഥാനക്കാരിൽ ഒന്ന് ഇന്ത്യ ആണെന്ന് ആ സമനില ഇനി ഉറപ്പിക്കും.