സെൽഫ് ഗോളുകൾ ചതിച്ചു, ഫുൾഹാമിന് തോൽവി

സെൽഫ് ഗോളുകൾ വില്ലനായപ്പോൾ പ്രീമിയർ ലീഗിൽ ഫുൾഹാമിന് തോൽവി. ബേൺലിക്കെതിരെ 2-1 നാണ് ഫുൾഹാം തോൽവി വഴങ്ങിയത്.

ആദ്യ പകുതിയിൽ വഴങ്ങിയ ഫുൾഹാമിന് തോൽവി സമ്മാനിച്ചത്. രണ്ടാം മിനുട്ടിൽ ശൂർലെയുടെ കിടിലൻ ഗോളിൽ റനിയേരിയുടെ ടീം മുന്നിൽ എത്തിയെങ്കിലും ആദ്യ പകുതിക്ക് പിരിയും മുൻപേ വഴങ്ങിയ രണ്ട് ഗോളുകളാണ് ഫുൾഹാമിന് തോൽവി സമ്മാനിച്ചത്. ഇരുപതാം മിനുട്ടിൽ ജോ ബ്രയാനും ഇരുപത്തി മൂന്നാം മിനുട്ടിൽ ഡെനിസ് ഒഡോയിയുമാണ് സെൽഫ് ഗോളുകൾ വഴങ്ങിയത്.

രണ്ടാം പകുതിയിൽ മാറ്റങ്ങളുമായി ഫുൾഹാം മത്സരത്തിന്റെ. അവസാനം വരെ ശ്രമിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല. ഇന്നത്തെ തോൽവിയോടെ ഫുൾഹാമിന്റെ ലീഗിൽ തുടരുക എന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റു. 22 മത്സരങ്ങളിൽ നിന്ന് വെറും 14 പോയിന്റ് മാത്രമുള്ള അവർ ലീഗിൽ 19 ആം സ്ഥാനത്താണ്. 21 പോയിന്റുള്ള ബേൺലി 15 ആം സ്ഥാനത്താണ്.