ഇന്ത്യയ്ക്ക് മടക്ക ടിക്കറ്റ് ഏറെക്കുറെ ഉറപ്പ്, ഇനി കാത്തിരിക്കണം അഫ്ഗാന്‍ വിജയത്തിനായി

Sports Correspondent

ഏഷ്യ കപ്പിൽ ഇന്ന് സൂപ്പര്‍ 4ലെ രണ്ടാം പരാജയത്തോടെ ഇന്ത്യയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ഇനി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ നാളെ നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്ഥാന്‍ വിജയിക്കാത്ത പക്ഷം അഫ്ഗാനിസ്ഥാനൊപ്പം ഇന്ത്യയും പുറത്താകും. ഇന്ത്യയ്ക്ക് അനുകൂലമായ ഫലം വന്നാലും ഇന്ത്യ തങ്ങളുടെ അടുത്ത മത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോല്പിക്കുകയും അതിന് ശേഷം സൂപ്പര്‍ 4ലെ അവസാന മത്സരത്തിൽ ശ്രീലങ്ക പാക്കിസ്ഥാനെ പരാജയപ്പെടുത്തുകയും ചെയ്താൽ മാത്രമേ റൺ റേറ്റിന്റെ ബലത്തിലെങ്കിലും ഇന്ത്യയ്ക്ക് ഫൈനലില്‍ പ്രവേശനം ലഭിയ്ക്കുകയുള്ളു.

ഇപ്പോളത്തെ ഫോമിൽ അടുത്ത രണ്ട് മത്സരങ്ങള്‍ ഒന്ന് വിജയിക്കുവാനായാൽ പാക്കിസ്ഥാന് ഫൈനൽ ഉറപ്പിക്കാം. അതേ സമയം ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ശ്രീലങ്ക ഒരു ഫീനിക്സ് പക്ഷിയെ പോലെയാണ് ഉയര്‍ത്തെഴുന്നേറ്റ് ഫൈനലില്‍ കടന്നത്.