ലൂണ എത്തി!! കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ കാത്തു നിന്ന നിമിഷങ്ങൾ | Video

Picsart 22 09 06 23 41 02 975

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് സന്തോഷിക്കാം. ആരാധകർ ഏറ്റവും കൂടുതൽ കാത്തിരുന്ന അഡ്രിയാൻ ലൂണ മടങ്ങി എത്തി. ലൂണ ടീമിനൊപ്പം ചേർന്നതായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് അറിയിച്ചു. ലൂണ വന്നതിന്റെ വീഡിയോയും ബ്ലാസ്റ്റേഴ്സ് ഇന്ന് പങ്കുവെച്ചു. ആരാധകരും സഹതാരങ്ങളും ലൂണയ്ക്ക് നല്ല വരവേൽപ്പ് ആണ് നൽകിയത്.

ലൂണ

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ കരാർ പുതുക്കിയിരുന്നു എങ്കിലും പ്രീസീസൺ ആരംഭിച്ചിട്ട് ഒരുമാസം ആയിട്ടും ലൂണ എത്തിയിരുന്നില്ല. തന്റെ മകൾ മരണപ്പെട്ടതിനാൽ അടുത്ത കാലത്ത് വലിയ വിഷമങ്ങളിലൂടെ കടന്നു പോയ താരമാണ് അഡ്രിയാൻ ലൂണ. താരത്തിന്റെ സഹചര്യം മനസ്സിലാക്കി കേരള ബ്ലാസ്റ്റേഴ്സ് താരത്തിന് കൂടുതൽ അവധി നൽകുകയായിരുന്നു. .

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിന്ന് നയിച്ച താരമാണ് ലൂണ. കഴിഞ്ഞ സീസണിൽ ആറ് ഗോളും ഏഴ് അസിസ്റ്റും ലൂണ നേടിയിരുന്നു.

വീഡിയോ ചുവടെ;