തീപ്പൊരിയായി രാഹുല്‍, തീയായ് സൂര്യകുമാര്‍, റണ്ണടിച്ച് കൂടി കോഹ്‍ലിയും രോഹിത്തും ഗുവഹാത്തിയിൽ റൺസ് മഴയുമായി ഇന്ത്യ

Sports Correspondent

Suryakumaryadavsky
Download the Fanport app now!
Appstore Badge
Google Play Badge 1

ഗുവഹാത്തിയിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20യിൽ റൺ മഴയുമായി ഇന്ത്യ. കെഎൽ രാഹുലും രോഹിത് ശര്‍മ്മയും ചേര്‍ന്ന് നൽകിയ മിന്നും തുടക്കത്തിന് ശേഷം അടിച്ച് തകര്‍ത്ത സൂര്യകുമാര്‍ യാദവും വിരാട് കോഹ്‍ലിയും ആണ് ഇന്ത്യയെ ** റൺസെന്ന മികച്ച സ്കോറിലേക്ക് നയിച്ചത്.

Rohitrahulരോഹിത് ശര്‍മ്മ 43 റൺസും കെഎൽ രാഹുല്‍ 28 പന്തിൽ 57 റൺസും നേടിയപ്പോള്‍ 96 റൺസാണ് ഇന്ത്യ ഒന്നാം വിക്കറ്റിൽ നേടിയത്. ഓവറുകളുടെ വ്യത്യാസത്തിൽ ഇരുവരെയും കേശവ് മഹാരാജ് ആണ് വീഴ്ത്തിയത്.

107/2 എന്ന നിലയിൽ ഇന്ത്യയ്ക്കായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് വിരാട് കോഹ്‍ലിയ്ക്കൊപ്പം വെടിക്കെട്ട് ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഇന്ത്യ തങ്ങളുടെ സ്കോര്‍ അതിവേഗത്തിൽ 200 കടത്തി.

വെറും 42 പന്തിലാണ് ഈ കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ 102 റൺസ് കൂട്ടിചേര്‍ത്തത്. 22 പന്തിൽ 61 റൺസ് നേടിയ സൂര്യകുമാര്‍ യാദവ് റണ്ണൗട്ടായതോടെയാണ് കൂട്ടുകെട്ട് തകര്‍ന്നത്.  അവസാന ഓവറിൽ കാഗിസോ റബാഡയെ 2സിക്സുകള്‍ പായിച്ച് ദിനേശ് കാര്‍ത്തിക് 7 പന്തിൽ 17 റൺസ് നേടിയപ്പോള്‍ വിരാട് കോഹ്‍ലി 28 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്നു. 11 പന്തിൽ 28 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.