ചരിത്രത്തിൽ ആദ്യമായി ലോൺ ബോളിൽ സ്വർണം നേടി ഇന്ത്യ, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യൻ വനിതകൾ

Sports Correspondent

Indialawnball
Download the Fanport app now!
Appstore Badge
Google Play Badge 1

ഇത് ചരിത്രം, ഇന്ത്യയുടെ വനിതകള്‍ ലോൺ ബോള്‍സ് വിമന്‍സ് ഫോര്‍സിൽ സ്വര്‍ണ്ണം നേടി. ഒരു ഘട്ടത്തിൽ 8-2 ന് മുന്നിലായിരുന്ന ഇന്ത്യ ഈ നേട്ടം കൈവിട്ട് 8-10ന് പിന്നിൽ പോകുന്നതാണ് കണ്ടത്. പിന്നീട് 15-10ന്റെ ലീഡ് നേടി ഇന്ത്യന്‍ വനിതകള്‍ ചരിത്രം കുറിയ്ക്കുകയായിരുന്നു. ഫൈനൽ 17-10 എന്ന സ്കോറിനായിരുന്നു വിജയം.

Lawnballindiawomenരൂപ റാണി, നയനമോനി, ലവ്‍ലി, പിങ്കി എന്നിവരടങ്ങിയ ടീം ആണ് ഇന്ത്യയ്ക്കായി വിമന്‍സ് ഫോര്‍സിൽ ഈ ഇനത്തിലെ തങ്ങളുടെ ആദ്യ മെഡൽ നേട്ടം, അതും സ്വര്‍ണ്ണമായി നേടിയത്.