കബഡിയില്‍ വനിതകള്‍ മുന്നേറുന്നു

ഏഷ്യന്‍ ഗെയിംസ് വനിത കബഡിയില്‍ ജയം തുടര്‍ന്ന് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 38-12 എന്ന സ്കോറിനു പരാജയപ്പെടുത്തിയതോടെ ഇന്ത്യ തുടര്‍ച്ചയായ മൂന്നാം ജയമാണ് സ്വന്തമാക്കിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് തന്നെ ഇന്തോനേഷ്യയെ നേരിടും.