ഏഷ്യന്‍ ചാമ്പ്യന്മാരായി ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തത് 144 റണ്‍സിനു

ശ്രീലങ്കയ്ക്കെതിരെ തകര്‍പ്പന്‍ വിജയം കൊയ്ത് ഇന്ത്യ U-19 ക്രിക്കറ്റ് ടീം. ഏഷ്യ കപ്പ് ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിനു പരാജയപ്പെടുത്തിയാണ് സീനിയര്‍ ടീമിനു സമാനമായ രീതിയില്‍ ജൂനിയര്‍ ടീമും ഏഷ്യന്‍ ചാമ്പ്യന്മാരായി മാറിയത്. ശ്രീലങ്കയെ 38.4 ഓവറില്‍ 160 റണ്‍സിനാണ് ഇന്ത്യ ഓള്‍ഔട്ട് ആക്കിയത്.   ശ്രീലങ്കയ്ക്കതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അവസാന ഓവറുകളിലെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സാണ് നേടിയത്.

നാല് ഇന്ത്യന്‍ താരങ്ങള്‍ മത്സരത്തില്‍ അര്‍ദ്ധ ശതകം നേടുകയുണ്ടായി. യശസ്വി ജയ്സ്വാല്‍(85), അനുജ് റാവത്ത്(57), പ്രഭ്സിമ്രാന്‍ സിംഗ്(65*), ആയുഷ് ബഡോനി(52*) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയെ ഹര്‍ഷ് ത്യാഗിയുടെ ബൗളിംഗാണ് തകര്‍ത്തത്. ഹര്‍ഷ് 6 വിക്കറ്റ് വീഴ്ത്തി ശ്രീലങ്കന്‍ നിരയെ തകര്‍ത്ത് തരിപ്പണമാക്കുകയായിരുന്നു. സിദ്ധാര്‍ത്ഥ് ദേശായി 2  വിക്കറ്റ് നേടി.  ശ്രീലങ്കയ്ക്കായി നിഷാന്‍ മധുഷ്ക(49), നവോദ് പരണവിതാന(48), പസിന്ദു സൂര്യബണ്ടാര(31) എന്നിവര്‍ മാത്രമാണ് പൊരുതി നോക്കിയത്.

Previous articleഅവസാന സെഷനില്‍ വിക്കറ്റുകളുമായി ഓസ്ട്രേലിയ, ഹഫീസിനു ശതകം
Next articleനിഷു കുമാറിന്റെ ലോംഗ് റേഞ്ചറിൽ ബെംഗളൂരു മുന്നിൽ