അവസാന സെഷനില്‍ വിക്കറ്റുകളുമായി ഓസ്ട്രേലിയ, ഹഫീസിനു ശതകം

ആദ്യ രണ്ട് സെഷനിലും പാക്കിസ്ഥാന്‍ ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിക്കുവാന്‍ കഴിയാതിരുന്ന ഓസ്ട്രേലിയയ്ക്ക് അവസാന സെഷനില്‍ മൂന്ന് വിക്കറ്റ് നേട്ടം. ടീമിലേക്ക് മടങ്ങിയെത്തിയ മുഹമ്മദ് ഫഹീസ് ശതകവും ഓപ്പണിംഗ് കൂട്ടാളി ഇമാം-ഉള്‍-ഹക്ക് അര്‍ദ്ധ ശതകവും നേടിയപ്പോള്‍ പാക്കിസ്ഥാന്‍ ആദ്യ ദിവസം 255/3 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. 199/0 എന്ന നിലയില്‍ ചായയ്ക്ക് പിരിഞ്ഞ പാക്കിസ്ഥാനെ അവസാന സെഷനില്‍ മൂന്ന് വിക്കറ്റുകള്‍ നേടിയാണ് ഓസ്ട്രേലിയ തിരിച്ചടിച്ചത്.

മുഹമ്മദ് ഫഫീസ് പാക്കിസ്ഥാന്‍ ടീമിലേക്കുള്ള തന്റെ മടങ്ങിവരവ് ശതകം നേടിയാണ് ആഘോഷിച്ചത്. ഒന്നാം വിക്കറ്റില്‍ 205 റണ്‍സ് നേടിയ കൂട്ടുകെട്ട് തകര്‍ത്തത് നഥാന്‍ ലയണ്‍ ആണ്. ക്യാപ്റ്റന്‍ ടിം പെയിനിന്റെ കൈകളില്‍ ഇമാം-ഉള്‍-ഹക്കിനെ എത്തിക്കുമ്പോള്‍ താരം 76 റണ്‍സാണ് നേടിയത്. ഏറെ വൈകാതെ ഫഹീസിനെ(126) പാക്കിസ്ഥാനു നഷ്ടമായി. പീറ്റര്‍ സിഡില്‍ ഹഫീസിനെ വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അസ്ഹര്‍ അലിയെ പുറത്താക്കി ജോണ്‍ ഹോളണ്ടും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

ഒന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ പാക്കിസ്ഥാനായി ഹാരിസ് സൊഹൈലും(15*) മുഹമ്മദ് അബ്ബാസുമാണ്(1*) ക്രീസില്‍.

Previous articleകാഹിൽ ഇറങ്ങുന്നു, ബെംഗളൂരു ജംഷദ്പൂർ ലൈനപ്പ് അറിയാം
Next articleഏഷ്യന്‍ ചാമ്പ്യന്മാരായി ഇന്ത്യ, ശ്രീലങ്കയെ തകര്‍ത്തത് 144 റണ്‍സിനു