ഏഷ്യ കപ്പ്: സൂപ്പര്‍ 4ൽ ഇന്ത്യയ്ക്ക് ഇന്ന് എതിരാളികള്‍ ജപ്പാന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ന് ഇന്ത്യ തങ്ങളുടെ സൂപ്പര്‍ 4ലെ ആദ്യ മത്സരത്തിനിറങ്ങും. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്മാരായ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. പാക്കിസ്ഥാനെ ഗോള്‍ മാര്‍ജിനിൽ പിന്തള്ളിയാണ് ഇന്ത്യ സൂപ്പര്‍ 4ലേക്ക് എത്തിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ ജപ്പാനോട് 2-5 എന്ന സ്കോറിന് പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം അഞ്ച് മണിയ്ക്കാണ് മത്സരം. മത്സരം സ്റ്റാര്‍ സ്പോര്‍ട്സിലും ഹോട്ട്സ്റ്റാറിലും കാണാം. മലേഷ്യയും കൊറിയയുമാണ് സൂപ്പര്‍ 4ലെ മറ്റു ടീമുകള്‍.