ബൈര്‍സ്റ്റോ വീണു, ഇംഗ്ലണ്ടും, ഇന്ത്യയ്ക്ക് 132 റൺസ് ലീഡ്

India

എഡ്ജ്ബാസ്റ്റണിൽ ജോണി ബൈര്‍സ്റ്റോയുടെയും ഇംഗ്ലണ്ടിന്റെയും ചെറുത്ത്നില്പ് അവസാനിപ്പിച്ച് ഇന്ത്യ. 132 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ലഞ്ചിന് ശേഷം തന്റെ ശതകം ബൈര്‍സ്റ്റോ തികച്ചുവെങ്കിലും 106 റൺസ് നേടിയ താരത്തെ ഷമി പുറത്താക്കി.

സ്റ്റുവര്‍ട് ബ്രോഡിനെയും 36 റൺസ് നേടിയ സാം ബില്ലിംഗ്സിനെയും സിറാജ് പുറത്താക്കുകയായിരുന്നു. അവസാന വിക്കറ്റായി മാത്യു പോട്സിനെയും സിറാജ് തന്നെയാണ് വീഴ്ത്തിയത്. ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് 284 റൺസിലാണ് അവസാനിച്ചത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റും ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും നേടിയപ്പോള്‍ മുഹമ്മദ് ഷമിയ്ക്ക് 2 വിക്കറ്റും ലഭിച്ചു.

ഔട്ട് ആകുന്നതിന് തൊട്ടു മുമ്പ് സിറാജിനെ ഒരു ഫോറിനും സിക്സിനും പറത്തിയ പോട്സ്(19) തൊട്ടടുത്ത പന്തിൽ പുറത്താകുകയായിരുന്നു.