ഒരിക്കൽ കൂടി സെന്റർ കോർട്ടിൽ തിരിച്ചു വരാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നു ~ റോജർ ഫെഡറർ

വിംബിൾഡൺ സെന്റർ കോർട്ടിന്റെ 100 വാർഷികത്തിന്റെ ആഘോഷത്തിൽ പങ്കെടുത്തു ആരാധകരെ ആവേശ കൊടുമുടിയിൽ എത്തിച്ചു റോജർ ഫെഡറർ. സെന്റർ കോർട്ടിന്റെ 100 വാർഷികത്തിന് എത്തിയ സെന്റർ കോർട്ടിന്റെ ചരിത്രത്തിലെ ഏറ്റവും മഹാനായ താരത്തെ ആരാധകർ അത്യന്ത്യം ആവേശത്തോടെ ആണ് സ്വീകരിച്ചത്.

Img 20220703 Wa0122
Img 20220703 Wa0124
Screenshot 20220703 191051

ബോർഗ്, റോഡ്‌ ലേവർ, മാർട്ടീന നവരിതോന, ബില്ലി ജീൻ കിങ്, ജോൺ മകെൻറോ, റാഫേൽ നദാൽ, വീനസ് വില്യംസ്, നൊവാക് ജ്യോക്കോവിച്ച് അടക്കം നിരവധി ഇതിഹാസ താരങ്ങൾ പങ്കെടുത്ത ചടങ്ങിലെ മുഖ്യ ആകർഷണവും ഫെഡറർ തന്നെയായിരുന്നു. ഒരിക്കൽ കൂടി സെന്റർ കോർട്ടിൽ തിരിച്ചു വരാൻ ആവുമെന്ന് പ്രതീക്ഷിക്കുന്നു എന്നു പറഞ്ഞ ഫെഡറർ വിംബിൾഡണിൽ ഒരിക്കൽ കൂടി കളിക്കാൻ ആവുമെന്ന പ്രതീക്ഷയും പങ്ക് വച്ചു. താൻ സെന്റർ കോർട്ടും മത്സരങ്ങളും ഇപ്പോഴും വേണം എന്ന് ആഗ്രഹിക്കുന്നത് ആയും അദ്ദേഹം കൂട്ടിച്ചേർത്തു.