അവസാന ഏഴ് മിനുട്ടില്‍ മൂന്ന് ഗോള്‍, ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യ

Sports Correspondent

അവസാന ഏഴ് മിനുട്ടിനുള്ള മൂന്ന് ഗോളുകള്‍ നേടി ദക്ഷിണ കൊറിയയെ വീഴ്ത്തി ഇന്ത്യന്‍ ഹോക്കി വനിത ടീം. 4-1 എന്ന സ്കോറിനാണ് ദക്ഷിണ കൊറിയയെ ഇന്ത്യ വീഴ്ത്തിയത്. 16ാം മിനുട്ടില്‍ നവനീത് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തുവെങ്കിലും 20ാം മിനുട്ടില്‍ യൂറിമിലൂടെ കൊറിയ സമനില ഗോള്‍ കണ്ടെത്തി. പകുതി സമയത്ത് ഇരു ടീമുകളും 1-1നു സമനില പാലിക്കുകയായിരുന്നു.

രണ്ടാം പകുതിയിലും ഗോളുകള്‍ പിറക്കാതിരുന്നപ്പോള്‍ മത്സരം സമനിലയിലേക്ക് നീങ്ങുമെന്നാണ് കരുതിയതെങ്കിലും അവസാന മിനുട്ടുകളില്‍ ഗുര്‍ജിത്ത് (54, 55) ദക്ഷിണ കൊറിയയെ ഞെട്ടിക്കുകയായിരുന്നു. തൊട്ടടുത്ത മിനുട്ടില്‍ വന്ദന ടീമിന്റെ നാലാം ഗോള്‍ കൂടി നേടിയതോടെ ഇന്ത്യ തങ്ങളുടെ മൂന്നാം ജയം സ്വന്തമാക്കി.