സ്വര്‍ണ്ണം എറിഞ്ഞ് നേടി തജീന്ദര്‍പാല്‍ സിംഗ്

ഇന്ത്യയുടെ ഏഷ്യന്‍ ഗെയിംസ് 2018ലെ ഏഴാം സ്വര്‍ണ്ണം നേടി തജീന്ദര്‍പാല്‍ സിംഗ്. ഷോട്ട് പുട്ടില്‍ നിന്നാണ് ഇന്നത്തെ ഇന്ത്യയുടെ സ്വര്‍ണ്ണ നേട്ടം. 20.75 മീറ്റര്‍ എറിഞ്ഞാണ് ചൈനീസ് താരത്തെയും ഖസാക്കിസ്ഥാന്‍ താരത്തെയും പിന്തള്ളിയാണ് തജീന്ദറിന്റെ സ്വര്‍ണ്ണ മെഡല്‍. 20 മീറ്ററിനു മുകളില്‍ എറിഞ്ഞ ഏക താരവും തജീന്ദര്‍പാല്‍ സിംഗ് ആയിരുന്നു.