ഇഞ്ചുറി ടൈം വിന്നറിൽ സൗത്താംപ്ടനെ മറികടന്ന് ലെസ്റ്റർ

ഹാരി മക്വയർ നേടിയ ഇഞ്ചുറി ടൈം വിന്നറിൽ സൗത്താംപ്ടനെതിരെ ലെസ്റ്ററിന് ജയം. 2-1 നാണ് അവർ ജയം സ്വന്തമാക്കിയത്.

കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട വാർഡിക്ക് പകരം ഇഹനാച്ചോയെ ഇറകിയാണ് ക്ലോഡ് പ്യുവൽ ലെസ്റ്ററിനെ ഒരുക്കിയത്. പക്ഷെ ആദ്യ പകുതിയിൽ സൗതാംപ്ടൻ വ്യക്തമായ ആധിപത്യമാണ് പുലർത്തിയത്. പക്ഷെ സൗതാംപ്ടൻ ആക്രമണത്തെ ലെസ്റ്റർ തടുത്തപ്പോൾ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു

രണ്ടാം പകുതിയിൽ സൗതാംപ്ടൻ ബെർട്രാൻഡിലൂടെ ലീഡ് നേടി. പക്ഷെ 4 മിനുറ്റുകൾക്കകം ഡിമാരി ഗ്രേ ലെസ്റ്ററിന്റെ സമനില ഗോൾ നേടി. പിന്നീടും ലെസ്റ്ററും സൗത്താംപ്ടനും മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും അവസാന അവസരത്തിൽ ഡിഫൻഡർ മക്വയർ 92 ആം മിനുട്ടിലാണ് വല കുലുക്കിയത്.

ജയത്തോടെ ലെസ്റ്റർ 6 പോയിന്റുമായി 7 ആം സ്ഥാനത്താണ്. 1 പോയിന്റ് മാത്രമുള്ള സൗതാംപ്ടൻ 16 ആം സ്ഥാനത്താണ്.