ബുംറ മടങ്ങിയെത്തി; ടോസ് നേടിയ ഇന്ത്യക്ക് ഫീൽഡിങ്

Staff Reporter

ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഗുവാഹത്തിയിൽ നടക്കുന്ന ആദ്യ ടി20യിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഫീൽഡിങ് തിരഞ്ഞെടുത്തു.  ഇന്ത്യൻ നിരയിൽ ഏറെ കാലമായി പരിക്കിന്റെ പിടിയിലുള്ള ജസ്പ്രീത് ബുംറക്കും ഓപണർ ശിഖർ ധവാനും ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്.

അതെ സമയം മലയാളി താരം സഞ്ജു സാംസണ് ഇന്നും ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചിട്ടില്ല.  സഞ്ജു സാംസണ് പുറമെ രവീന്ദ്ര ജഡേജ, പാണ്ഡെ, ചഹാൽ എന്നിവർക്കും ടീമിൽ അവസരം ലഭിച്ചിട്ടില്ല.

Shikhar Dhawan,KL Rahul, Virat Kohli (C), Shreyas Iyer, Rishabh Pant (wk),Shivam Dube, Washington Sundar, Shardul Thakur, Kuldeep Yadav, Jasprit Bumrah, Navdeep Saini