ആദ്യ ഏകദിനത്തിൽ ശ്രീലങ്കയെ 171 റൺസിലൊതുക്കി ഇന്ത്യ

Indiawomencricket

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ മികച്ച ബൗളിംഗ് പ്രകടനവുമായി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്കയെ 171 റൺസിൽ എറിഞ്ഞൊതുക്കുകയായിരുന്നു ഇന്ത്യ. രേണുക സിംഗും ദീപ്തി ശര്‍മ്മയും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ പൂജ വസ്ട്രാക്കര്‍ രണ്ട് വിക്കറ്റ് നേടി.

43 റൺസ് നേടിയ നീലാക്ഷി ഡി സിൽവയും 37 റൺസ് നേടിയ ഹസിനി പെരേരയും ആണ് ശ്രീലങ്കന്‍ നിരയിൽ പൊരുതി നോക്കിയത്. ഹര്‍ഷിത മാധവി 28 റൺസും നേടി.