ഫ്രാറ്റെസി റോമയിലേക്ക് തന്നെ

Davide Frattesi 1 1080x722

റോമ ഒരു ട്രാൻസ്ഫർ കൂടെ പൂർത്തിയാക്കുന്നു. സസ്സുവോളയുടെ താരത്തെ 20 മില്യൺ നൽകിയാകും റോമ സ്വന്തമാക്കുന്നത്. റോമയുടെ യൂത്ത് ടീമിലൂടെ വളർന്നു വന്ന താരം 2017ൽ ആയിരുന്നു സസ്സുളോയിൽ എത്തിയത്. അന്ന് 5 മില്യണ് ആയിരുന്നു താരം റോമ വിട്ട് പോയത്‌. സസുവോളയിലെ മികച്ച പ്രകടനങ്ങൾ ഫ്രാറ്റെസിയെ ഇറ്റലി ദേശീയ ടീമിലേക്കും എത്തിച്ചിരുന്നു‌.

22കാരനായ മധ്യനിര താരം സീരി എയിൽ സസ്സുളോക്ക് വെണ്ടി അവസാന സീസണിൽ നാല് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു. ഇതിനകം മാറ്റിച്, സെക്കി സെലിച്, സ്വിലർ എന്നിവരെ റോമ സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത സീസണിൽ ജോസെയുടെ കീഴിൽ റോമയ്ക്ക് വലിയ ലക്ഷ്യങ്ങൾ തന്നെയുണ്ട്‌.