ചൈനീസ് തായ്‍പേയോട് പരാജയം, ഇന്ത്യയുടെ വനിത ടീം പുറത്ത്

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടറിൽ പുറത്തായി ഇന്ത്യന്‍ വനിത ടീം. ഇന്ന് കരുത്തരായ ചൈനീസ് തായ്പേയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. 0-3 എന്ന സ്കോറിനാണ് ഇന്ത്യയുടെ തോൽവി.

മണികയും സു-യു ചെന്നും തമ്മിലുള്ള ആദ്യ മത്സരത്തിൽ മണിക 7-11, 9-11, 3-11 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമിൽ പരാജയപ്പെട്ടപ്പോള്‍ ശ്രീജ ആകുല ചെന്‍ ഇ-ചിംഗിനോട് 1-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. സ്കോര്‍: 8-11, 5-11, 11-6, 9-11.

മൂന്നാം മത്സരത്തിൽ രണ്ട് ഗെയിമുകള്‍ നേടിയെങ്കിലും ദിയ പരാഗ് ചിടാലേയും 2-3 എന്ന സ്കോറിന് അടിയറവ് പറഞ്ഞു. സ്കോര്‍; 6-11, 11-9, 9-11, 8-11, 7-11