“ബുമ്രയുടെ അഭാവം ഓസ്ട്രേലിയയിൽ ഉണ്ടാകും, ഷമിയുടെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ്” – ദ്രാവിഡ്

ടി20 ലോകകപ്പിൽ ബുമ്ര ഉണ്ടാകില്ല എന്നത് വലിയ വിടവ് ടീമിൽ ഉണ്ടാക്കും എന്ന് സമ്മതിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ്‌.

ബുംറയുടെ അഭാവം ഒരു വലിയ നഷ്ടമാണ്, അവൻ ഒരു മികച്ച കളിക്കാരനാണ്, പക്ഷേ അത് സംഭവിച്ചു, ഇത് മറ്റൊരാൾക്ക് മുന്നോട്ട് വരാനുള്ള അവസരമാണ് എന്ന് ദ്രാവിഡ് പറഞ്ഞു.

ബുമ്ര

ഞങ്ങൾ ബുമ്രയെ മിസ് ചെയ്യും, അദ്ദേഹത്തിന്റെ വ്യക്തിത്വം ഡ്രസിങ് റൂമിൽ പ്രധാനമായിരുന്നു. ദ്രാവിഡ് പറഞ്ഞു.

പകരം ആര് വരും എന്ന് തീരുമാനം ആയിട്ടില്ല. ഒക്ടോബർ 16 വരെ സമയം ഉണ്ട്. ഞങ്ങൾ ഇപ്പോൾ മൊഹമ്മദ് ഷമിയുടെ ആരോഗ്യ നിലയിലെ അപ്ഡേറ്റിനായി കാത്തിരിക്കുകയാണ് എന്ന് ദ്രാവിഡ് പറഞ്ഞു.