ബാഴ്സലോണ നേരിടേണ്ടി വന്നത് അനീതി : സാവി

ഇന്റർ മിലാനെതിരായ തോൽവിക്ക് പിന്നാലെ റഫറിയുടെ തീരുമാനത്തിൽ ദേഷ്യം മറച്ചു വെക്കാതെ ബാഴ്സലോണ പരിശീലകൻ സാവി. ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നത് രോഷാകുലനാകുന്നുണ്ടെന്നും സാവി പ്രതികരിച്ചു. ബയേണിനെതിരായ മത്സരത്തിലെ സമാനമായ സംഭവം ചൂണ്ടിക്കാണിച്ചു കൊണ്ട് താൻ മുൻപ് സംസാരിച്ചതും സാവി ചൂണ്ടിക്കാണിച്ചു. റഫറിമാർ സാഹചര്യങ്ങൾ പരസ്യമായി വിശദീകരിക്കണമെന്നായിരുന്നു സാവി പറഞ്ഞത്.

സാവി 145356

അത് തന്നെ താൻ ഇപ്പോഴും ആവശ്യപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. “റഫറിമാരുടെ തീരുമാനങ്ങൾ നിർണായകമാണ്. അത് കൊണ്ട് തന്നെ അവർ സ്വയം വിശദീകരണം നൽകുന്നതാണ് നല്ലത്” സാവി തുടർന്നു, “ഇവരുടെ തീരുമാനങ്ങളുടെ മാനദണ്ഡം തനിക്ക് മനസിലാകുന്നില്ല, ഫാറ്റിയുടെ മേൽ ഹാൻഡ് ബോൾ വിളിച്ചപ്പോൾ, ഇന്ററിനെതിരെ സമനസഹചര്യത്തിൽ അതുണ്ടായില്ല.”

അതേ സമയം തങ്ങൾ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ലെന്ന് സാവി അംഗീകരിച്ചു. “തങ്ങൾ വൈകിയാണ് മത്സരത്തിന്റെ ചൂടിലേക്ക് കടന്നത്, അവസനത്തേക്ക് കുറെ അവസരങ്ങൾ തുറന്നെടുക്കാൻ ആയി. പക്ഷെ അതൊന്നും ലക്ഷ്യത്തിൽ എത്തിയില്ല.” സാവി പറഞ്ഞു. ഇനിയുള്ള മൂന്ന് മത്സരങ്ങളും തങ്ങൾക്ക് ഫൈനൽ ആണെന്നും സാവി ചൂണ്ടിക്കാണിച്ചു.