ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തുവാന്‍ ഇന്ത്യയ്ക്ക് അവസാന മത്സരത്തില്‍ തോല്‍ക്കാതിരുന്നാല്‍ മതി

Sports Correspondent

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ 2-1 ന് ലീഡ് നേടിയതോടെ ഇന്ത്യ ഏറെക്കുറെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. പോയിന്റ് പട്ടികയില്‍ 71 പെര്‍സന്റേജ് പോയിന്റോടെ ഇന്ത്യയാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്നലെ നേടിയ വിജയത്തോടെ ഇന്ത്യയ്ക്ക് അവസാന മത്സരത്തില്‍ സമനില നേടിയാലും ഫൈനലില്‍ എത്തുവാന്‍ സാധിക്കുമെന്ന നിലയില്‍ ആണ് കാര്യങ്ങള്‍. 490 പോയിന്റുകളുള്ള ഇന്ത്യ 11 മത്സരങ്ങള്‍ ഈ കാലയളവില്‍ വിജയിച്ചപ്പോള്‍ നാല് മത്സരങ്ങളില്‍ ടീം പരാജയമേറ്റു വാങ്ങി. ഒരു മത്സരം സമനിലയില്‍ അവസാനിച്ചു. ഇംഗ്ലണ്ടിന്റേത് ഉള്‍പ്പെടെ ആറ് പരമ്പരയില്‍ ഇന്ത്യ ഇതുവരെ കളിച്ചിട്ടുണ്ട്.