ധോണിയുടെ റെക്കോർഡ് മറികടന്ന് കോഹ്ലി

- Advertisement -

ഇന്ന് മൊടേരയിൽ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് വിജയിച്ചതോടെ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരു പുതിയ റെക്കോർഡ് കുറിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിജയങ്ങൾ നേടിയ ക്യാപ്റ്റൻ എന്ന റെക്കോർഡിലാണ് കോഹ്ലി എത്തിയത്‌. ചെന്നൈയിലെ വികയത്തോടെ ധോണിയുടെ റെക്കോർഡിനൊപ്പം കോഹ്ലി എത്തിയിരുന്നു. ഇന്നത്തെ ജയത്തോടെ കോഹ്ലി ധോണിയെ മറികടന്നു.

കോഹ്ലിയുടെ കീഴിൽ ഇന്ത്യയിൽ വെച്ച് ഇന്ത്യയുടെ 22ആം ടെസ്റ്റ് വിജയമായിരുന്നു ഇത്. മുൻ ക്യാപ്റ്റൻ ധോണി ഇന്ത്യയിൽ വെച്ച് 21 ടെസ്റ്റ് വിജയങ്ങൾ ആണ് നേടിയത്. ധോണി ക്യാപ്റ്റനാരിയിരിക്കെ 21 ടെസ്റ്റ് വിജയിക്കാൻ 30 മത്സരങ്ങൾ വേണ്ടി വന്നിരുന്നു. എന്നാൽ കോഹ്ലിക്ക് 29 മത്സരങ്ങൾ കൊണ്ട് 22 വിജയം എന്ന നേട്ടത്തിൽ എത്തിയത്. 35 ടെസ്റ്റ് വിജയങ്ങളിൽ ഇന്ത്യയെ നയിച്ച കൊഹ്ലി തന്നെയാണ് ടെസ്റ്റിൽ ഇന്ത്യക്ക് ആകെ ഏറ്റവും കൂടുതൽ വിജയം നൽകിയ ക്യാപ്റ്റനും

Most wins as Indian captain [in Tests at home]:

🥇 22 – VIRAT KOHLI (29 matches)
🥈 21 – MS Dhoni (30 matches)
🥉 13 – Mohammad Azharuddin (20 matches)

Advertisement