149 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിനെ താമി ബ്യൂമോണ്ട് തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ വിജയത്തിന് 42 റൺസ് അകലെ വരെ എത്തിച്ചുവെങ്കിലും അവസാന ഓവറുകള്‍ റണ്ണൗട്ടുകള്‍ വിനയായപ്പോള്‍ ഇന്ത്യയ്ക്കെതിരെ 8 റൺസ് തോല്‍വിയേറ്റ് വാങ്ങി ഇംഗ്ലണ്ട്.
ഒരു ഘട്ടത്തിൽ 106/2 എന്ന് അതിശക്തമായ നിലയിലായിരുന്ന ഇംഗ്ലണ്ടിന് 59 റൺസ് നേടിയ ബ്യൂമോണ്ടിനെ നഷ്ടമായ ശേഷം തൊട്ടടുത്ത പന്തിൽ 30 റൺസ് നേടിയ ഹീത്തര്‍ നൈറ്റിനെ റണ്ണൗട്ടായും നഷ്ടപ്പെട്ട ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയെ വരിഞ്ഞുകെട്ടുന്ന കാഴ്ചയാണ് കണ്ടത്.
നാല് റണ്ണൗട്ടുകള്‍ കൂടിയായപ്പോള്‍ ഇംഗ്ലണ്ട് റൺസ് കണ്ടെത്താന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. 20 ഓവര്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ടിന് 8 വിക്കറ്റ് നഷ്ടത്തിൽ 140 റൺസേ നേടാനായുള്ളു.