‘ഞങ്ങളെ രക്ഷിക്കു റോബർട്ടോ’ യൂറോയിൽ ഇറ്റലിക്ക് പിന്തുണയും ആയി സ്‌കോട്ടിഷ് പത്രം

Img 20210711 Wa0719

ബ്രിട്ടീഷ് ജനത ആണെങ്കിലും ലോകത്തിലെ ഏറ്റവും കടുത്ത ഫുട്‌ബോൾ വൈര്യം നിലനിൽക്കുന്ന രാജ്യങ്ങൾ ആണ് ഇംഗ്ലണ്ടും സ്‌കോട്ട്ലന്റും. അതിനുള്ള പ്രതിഫലനം എന്ന പോലെ യൂറോ കപ്പ് ഫൈനലിന് മുന്നോടിയായി ഇറ്റലിയെ പിന്തുണച്ച് സ്‌കോട്ടിഷ് പത്രം രംഗത്ത് എത്തി. ഗ്ളാസ്‌കോ കേന്ദ്രികരിച്ചു പ്രവർത്തിക്കുന്ന സ്വതന്ത്ര സ്‌കോട്ട്‌ലന്റിനെ പിന്തുണക്കുന്ന ‘ദ നാഷണൽ’ എന്ന പത്രത്തിന്റെ ശനിയാഴ്ചത്തെ എഡിഷനിൽ ആണ് ഇറ്റാലിയൻ പരിശീലകൻ റോബർട്ടോ മാഞ്ചിനിയെ സ്‌കോട്ടിഷ് ദേശീയ നായകൻ വില്യം വാലസിനെ അനുസ്മരിപ്പിക്കുന്ന വിധം ചിത്രീകരിച്ചു കൊണ്ടു ആദ്യ പേജ് പ്രത്യക്ഷപ്പെട്ടത്. 13 നൂറ്റാണ്ടിൽ ഇംഗ്ലണ്ട് കീഴടക്കിയ സ്‌കോട്ടിഷ് പോരാളി ആയിരുന്നു വില്യം വാലസ്.

‘ഞങ്ങളെ രക്ഷിക്കു റോബർട്ടോ, നിങ്ങൾ ആണ് ഞങ്ങളുടെ അവസാന പ്രതീക്ഷ, ഇനിയൊരു 55 കൊല്ലം കൂടി ഇംഗ്ലീഷുകാരുടെപൊങ്ങച്ചം സഹിക്കാൻ ഞങ്ങൾക്ക് പറ്റില്ല’ എന്നാണ് സ്‌കോട്ടിഷ് പത്രം ആദ്യ പേജിൽ ഫോട്ടോക്ക് ക്യാപ്‌ഷൻ ആയി നൽകിയത്. ഇതിലെ തമാശ പലരും ആസ്വദിച്ചപ്പോൾ അതേസമയം ഒരുപാട് പേർ സ്‌കോട്ടിഷ് മാധ്യമങ്ങൾ അടക്കം ഇംഗ്ലണ്ടിന് എതിരെ വെറുപ്പ് പരത്തുകയാണ് ആണ് എന്ന പരാതിയും പല ഭാഗത്തിൽ നിന്നും ഉണ്ടായി. അതേസമയം ഇംഗ്ലീഷ് ആരാധകരുടെ അഹങ്കാരവും ആരെയും വെറുപ്പിക്കുന്ന സ്വഭാവവും ആണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാവാൻ കാരണം എന്നും തിരിച്ചു വാദിക്കുന്നവർ ഉണ്ട്.

Previous articleഅയര്‍ലണ്ടിന്റെ ഇന്നിംഗ്സിനെ തടസ്സപ്പെടുത്തി മഴ, 195/4 എന്ന നിലയിൽ ഇന്നിംഗ്സിന് സമാപനം
Next articleകൈവിട്ട് കളി തിരിച്ച് പിടിച്ച് ഇന്ത്യ, ഇംഗ്ലണ്ടിന് വിനയായത് റണ്ണൗട്ടുകള്‍