അയര്‍ലണ്ട് – ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം ഉപേക്ഷിച്ചു

Malahidedublinrain

ഡബ്ലിനിൽ ഇന്ന് നടന്ന അയര്‍ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം ഉപേക്ഷിച്ചു. അയര്‍ലണ്ട് ഇന്നിംഗ്സിനിടെ രണ്ട് തവണ മഴ തടസ്സമായി എത്തിയപ്പോള്‍ 40.2 ഓവറിൽ 195/4 എന്ന നിലയിൽ ഇന്നിംഗ്സ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗിന് അവസരം നല്‍കാതെ മഴ തകര്‍ത്ത് പെയ്തപ്പോള്‍ മത്സരം ഉപേക്ഷിക്കുവാന്‍ മാച്ച് റഫറി തീരുമാനിച്ചു.

വില്യം പോര്‍ട്ടര്‍ഫീല്‍ഡ്(63), ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(65) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് അയര്‍ലണ്ടിന് 195 റൺസ് നല്‍കിയത്. കാഗിസോ റബാഡ ദക്ഷിണാഫ്രിക്കയ്ക്കായി രണ്ട് വിക്കറ്റ് നേടി.

Previous articleകൈവിട്ട് കളി തിരിച്ച് പിടിച്ച് ഇന്ത്യ, ഇംഗ്ലണ്ടിന് വിനയായത് റണ്ണൗട്ടുകള്‍
Next articleഒരേയൊരു ജ്യോക്കോവിച്ച്! ടെന്നീസിലെ ഒരേയൊരു ‘GOAT’! ഇരുപതാം ഗ്രാന്റ് സ്‌ലാം കിരീടം!