ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി, മോശം ഓവര്‍ നിരക്കിന് 2 പോയിന്റ് നഷ്ടപ്പെടും

Indiarahulbumrah

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് രണ്ട് പോയിന്റ് നഷ്ടപ്പെടും. ഇന്ന് എഡ്ജ്ബാസ്റ്റണിൽ ഇംഗ്ലണ്ടിനോടേറ്റ തോൽവിയ്ക്ക് പിന്നാലെയാണ് ഇത്. മോശം ഓവര്‍ നിരക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മാച്ച് ഫീസിന്റെ 40 ശതമാനം പിഴയും ഇന്ത്യന്‍ ടീം ഒടുക്കണം.

നിശ്ചിത സമയത്ത് ഇന്ത്യന്‍ ടീം രണ്ടോവര്‍ കുറച്ചാണ് എറിഞ്ഞതെന്നാണ് മാച്ച് റഫറി ഡേവിഡ് ബൂൺ വിധിച്ചത്. ഇത് ഇന്ത്യയുടെ മൂന്നാമത്തെ ഇത്തരത്തിലുള്ള വീഴ്ചയാണ്. അതാണ് 2 ഡബ്ല്യുടിസി പോയിന്റ് നഷ്ടപ്പെടുവാന്‍ കാരണമായത്.

മുമ്പ് നോട്ടിംഗാമിലും സെഞ്ചൂറിയണിലും ഇന്ത്യയ്ക്കെതിരെ മോശം ഓവര്‍ നിരക്കിന് നടപടിയുണ്ടായിട്ടുണ്ടായിരുന്നു.