നെയ്മറിനെ പി എസ് ജിയിൽ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന് ഗാൽറ്റിയർ

20220705 212538

നെയ്മറിനെ വിൽക്കാൻ പി എസ് ജി തയ്യാറാകുന്നു എന്നാണ് വാർത്തകൾ എങ്കിലും താരത്തെ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്ന പ്രസ്താവനയുമായി പി എസ് ജിയുടെ പുതിയ പരിശീലകൻ ഗാൽറ്റിയർ. ഇന്ന് പി എസ് ജി പരിശീലകനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു അദ്ദേഹം. തനിക്ക് നെയ്മറിനെ ഇവിടെ നിലനിർത്താൻ ആണ് ആഗ്രഹം. അദ്ദേഹം പറഞ്ഞു.

നെയ്മർ ലോകത്തെ ഏറ്റവും മികച്ച താര‌ങ്ങളിൽ ഒരാളാണ് നെയ്മർ. ഏതൊരു പരിശീലകനും അത്തരം ഒരു താരം ടീമിൽ ഉണ്ടാകണം എന്നേ ആഗ്രഹിക്കൂ. ഗാൽറ്റിയർ പറയുന്നു‌. നെയ്മറിനെ പി എസ് ജിയിൽ കണ്ടു കൊണ്ടാണ് തന്റെ പ്ലാനുകൾ. നെയ്മറിന് വ്യക്തമായ റോൾ തന്റെ പദ്ധതിയിൽ താൻ നൽകുന്നുണ്ടെന്നും ഗാൽറ്റിയർ പറഞ്ഞു.