യൂറോകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ സ്‌പെയിനിന് ആശങ്കയായി സൂപ്പർ താരം അലക്സിയ പുതിയസിന് പരിക്ക്

ബാലൻ ഡിയോർ ജേതാവും ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളും ഒരാളായ അലക്സിയ പുതിയസിന് വനിത യൂറോ കപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പരിക്ക്. ബാഴ്‌സലോണയുടെ സൂപ്പർ താരം സ്പാനിഷ് ടീമിന്റെ ഏറ്റവും വലിയ കരുത്ത് ആണ്. മറ്റന്നാൾ യൂറോകപ്പ് തുടങ്ങാൻ ഇരിക്കുമ്പോൾ പരിശീലനത്തിനു ഇടയിൽ ആണ് താരത്തിന്റെ കാൽ മുട്ടിനു പരിക്കേറ്റത്.

Screenshot 20220705 212451

പരിക്ക് ഗുരുതരം ആയിരിക്കില്ല എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. നിലവിൽ താരത്തിന് ടൂർണമെന്റ് നഷ്ടമാവുമോ എന്ന കാര്യം വ്യക്തമല്ല. നിലവിൽ പരിക്ക് ഗുരുതരം അല്ല എന്നാണ് സൂചനകൾ. കൂടുതൽ വിവരങ്ങൾ കൂടുതൽ പരിശോധനക്ക് ശേഷം മാത്രമേ അറിയാൻ സാധിക്കൂ. യൂറോയിൽ ഗ്രൂപ്പ് ബിയിൽ ജർമ്മനി, ഡെന്മാർക്ക്, ഫിൻലാന്റ് എന്നിവർക്ക് ഒപ്പം ആണ് സ്‌പെയിനിന്റെ സ്ഥാനം. വെള്ളിയാഴ്ച ഫിൻലാന്റ് ആണ് സ്‌പെയിനിന്റെ ആദ്യ മത്സരത്തിലെ എതിരാളി.