ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍!!! പുരുഷന്മാര്‍ക്ക് എതിരാളികള്‍ ചൈന, വനിതകള്‍ക്ക് ചൈനീസ് തായ്പേയ്

ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് കടുത്ത എതിരാളികള്‍. പുരുഷ ടീമിന് ഒന്നാം സീഡുകാരായ ചൈനയാണ് എതിരാളികള്‍. രണ്ടാം ഗ്രൂപ്പിൽ ജര്‍മ്മനിയെ പരാജയപ്പെടുത്തിയെങ്കിലും ഇന്ത്യയ്ക്ക് ഫ്രാന്‍സിനോട് ഏറ്റ തോൽവി തിരിച്ചടിയായി. ജര്‍മ്മനി ഫ്രാന്‍സിനെ നേരത്തെ തോല്പിച്ചുവെങ്കിലും ഗ്രൂപ്പിൽ ഫ്രാന്‍സായിരുന്നു ഒന്നാം സ്ഥാനക്കാര്‍. ജര്‍മ്മനി രണ്ടാം സ്ഥാനക്കാരും ഇന്ത്യ ഗ്രൂപ്പിൽ മൂന്നാം സ്ഥാനക്കാരായി യോഗ്യത നേടിയപ്പോള്‍ ചൈനയെ എതിരാളികളായി ലഭിച്ചു.

Roundof16മറ്റു പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളിൽ കൊറിയ പോളണ്ടിനെയും ഹോങ്കോംഗ് ഈജിപ്റ്റിനെയും ബ്രസീൽ ജപ്പാനെയും ഇംഗ്ലണ്ട് ഫ്രാന്‍സിനെയും ബെൽജിയം സ്വീഡനെയും ക്രൊയേഷ്യ ജര്‍മ്മനിയെയും നേരിടും. പോര്‍ച്യുഗലും സ്ലൊവീനയും ഏറ്റുമുട്ടും.

Roundof16womenവനിതകളിൽ ചൈനീസ് തായ്‍പേയ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ചെക്ക് റിപ്പബ്ലിക്ക് സിംഗപ്പൂരിനെയും ജര്‍മ്മനി പോര്‍ട്ടോറിക്കോയയെയും റൊമാനിയ ഹോങ്കോംഗിനെയും ഫ്രാന്‍സ് സ്ലൊവാക്കിയയെയും ചൈന ഹംഗറിയെയും ജപ്പാനും കൊറിയയും പോര്‍ച്യുഗലും ലക്സംബര്‍ഗും റൗണ്ട് ഓഫ് 16ൽ ഏറ്റുമുട്ടും.