ഇതിലും മികച്ച തയ്യാറെടുപ്പുകള്‍ ടീമിന് ലഭിയ്ക്കില്ല – ജാമി സിഡൺസ്

ബംഗ്ലാദേശിന്റെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്ക് ഇതിലും മികച്ച അവസരം ലഭിയ്ക്കില്ലെന്ന് പറഞ്ഞ് ബാറ്റിംഗ് കോച്ച് ജാമി സിഡൺസ്. ടീമിന്റെ പാക്കിസ്ഥാന്റെയും ന്യൂസിലാണ്ടിന്റെയും ഒപ്പമുള്ള ടി20 ത്രിരാഷ്ട്ര പരമ്പരയെക്കുറിച്ചുള്ള സിഡൺസിന്റെ പ്രതികരണം ആയിരുന്നു.

ലോകകപ്പിന് ഒരുങ്ങുവാന്‍ ഇതിലും മികച്ച അവസരം ടീമിന് ലഭിയ്ക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നും സിഡൺസ് വ്യക്തമാക്കി. ന്യൂസിലാണ്ട് കഴിഞ്ഞ ടി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളാണെന്നും പാക്കിസ്ഥാന്‍ ടി20യിലെ മികച്ച ടീമായതിനാലും മികച്ച രണ്ട് ടീമുകള്‍ക്കെതിരെ മത്സരിക്കുവാനുള്ള അവസരമാണ് ടീമിന്റെ കൈവശമുള്ളതെന്നും സിഡൺസ് സൂചിപ്പിച്ചു.

ഓസ്ട്രേലിയയിലെ സാഹചര്യത്തിനോട് അടുത്ത് നിൽക്കുന്നതാണ് ന്യൂസിലാണ്ടിലേതെന്നും അതും ടീമിന്റെ പരിശീലനത്തിന് സഹായകമാകുമെന്നും ജാമി വ്യക്തമാക്കി.