രണ്ടാം ജയം നേടി ഇന്ത്യ സൂപ്പര്‍ 4ലേക്ക്

Indiamencricket

ഹോങ്കോംഗിനെതിരെ നേടിയ 40 റൺസ് വിജയത്തോടെ ഏഷ്യ കപ്പിൽ ഗ്രൂപ്പ് എ യിൽ നിന്ന് സൂപ്പര്‍ 4ലേക്ക് യോഗ്യത നേടി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിനൊപ്പം വിരാട് കോഹ്‍ലിയുടെ പിന്തുണയോട് കൂടി 192/2 എന്ന സ്കോറാണ് നേടിയത്. മററുപടി ബാറ്റിംഗിനിറങ്ങിയ ഹോങ്കോംഗിന് 152 റൺസാണ് നേടാനായത്. 5 വിക്കറ്റാണ് ഹോങ്കോംഗിന് നഷ്ടമായത്.

41 റൺസ് നേടിയ ബാബര്‍ ഹയത് ആണ് ടീമിന്റെ ടോപ് സ്കോറര്‍. കിന്‍ചിറ്റ് ഷാ(30), സീഷന്‍ അലി(26*) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.