ലിയാൻഡ്രോ പരെദസ് ഇനി യുവന്റസ് താരം

Img 20220831 225336

ലിയാൻഡ്രോ പരേഡസ് യുവന്റസിലേക്കുള്ള തന്റെ നീക്കം ഇന്ന് പൂർത്തിയാക്കി. ലോണിൽ ആണ് പെരദസ് പി എസ് ജി വിട്ട് യുവന്റസിൽ എത്തുന്നത്. ഒരു വർഷം കഴിഞ്ഞാൽ 15 മില്യൺ യൂറോ നൽകി യുവന്റസ് താരത്തെ സ്ഥിര കരാറിൽ വാങ്ങും.

2019-ൽ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 40 മില്യൺ യൂറോയുടെ ഒരു ഡീലിലായിരുന്നു അർജന്റീന താരമായ പരെദസ് പാരീസിൽ എത്തിയത്. മുമ്പ് ഇറ്റലിയിൽ റോമയ്ക്കായും എമ്പോളിക്കായും വെറോണക്ക് ആയും കളിച്ചിട്ടുണ്ട്.

പിഎസ്ജിക്കൊപ്പം പരേഡസ് രണ്ട് തവണ ഫ്രഞ്ച് കപ്പും മൂന്ന് തവണ ഫ്രഞ്ച് സൂപ്പർ കപ്പും ഒരു തവണ ഫ്രഞ്ച് ലീഗ് കപ്പും മൂന്ന് തവണ ലീഗ് 1 കിരീടവും നേടിയിട്ടുണ്ട്‌