ആഴ്‌സണലിൽ കരാർ പുതുക്കുമെന്ന പ്രതീക്ഷ പങ്ക് വച്ചു ബുകയോ സാക

Gabriel Jesus Bukayo Saka

ബുകയോ സാകയും ആയി ഉടൻ പുതിയ കരാറിൽ എത്താൻ ആഴ്‌സണൽ ശ്രമം

ആഴ്‌സണലിൽ പുതിയ കരാറിൽ ഒപ്പ് വക്കും എന്ന പ്രതീക്ഷ പങ്ക് വച്ചു ഇംഗ്ലീഷ് താരം ബുകയോ സാക. ആഴ്‌സണൽ അക്കാദമി താരമായ സാക കരാർ പുതുക്കും എന്ന കാര്യത്തിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നു നേരത്തെ പരിശീലകൻ മൈക്കിൾ ആർട്ടെറ്റ പറഞ്ഞിരുന്നു. തുടർന്ന് ആണ് താരം തന്നെ ഇതിനുള്ള സൂചന നൽകിയത്.

ബുകയോ സാക

താൻ ആഴ്‌സണലിനെ സ്നേഹിക്കുന്നത് ആയി പറഞ്ഞ സാക ആരാധകരും സഹതാരങ്ങളും പരിശീലകരും എല്ലാം തനിക്ക് പ്രിയപ്പെട്ടവർ ആണെന്നും കൂട്ടിച്ചേർത്തു. ആഴ്‌സണൽ തനിക്ക് സ്വന്തം വീട് ആണെന്ന് പറഞ്ഞ സാക പരിശീലകൻ മൈക്കിൾ ആർട്ടെറ്റ എപ്പോഴും തനിക്ക് വലിയ സഹായമാണെന്നും കൂട്ടിച്ചേർത്തു. നിലവിൽ താരം വാങ്ങുന്ന വേതനം ഇരട്ടിയിലധികം ആവുന്ന കരാർ ആവും ആഴ്‌സണൽ താരത്തിന് മുന്നിൽ വക്കുക എന്നാണ് സൂചന.