സുഹാനയുടെ മികവിൽ ലോക യൂത്ത് ടേബിള്‍ ടെന്നീസ് സെമിയിൽ കടന്ന് ഇന്ത്യ

Suhanasaini

ലോക യൂത്ത് വനിത ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിൽ കടന്ന് ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലിൽ ആതിഥേയരായ പോര്‍ച്യുഗലിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ പെൺകുട്ടികള്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

സുഹാന സൈനി തന്റെ ഇരു മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യയെ സെമിയിലെത്തിച്ചത്. അണ്ടര്‍ 15 വിഭാഗം ലോക ചാമ്പ്യന്‍ഷിപ്പാണ് ഇപ്പോള്‍ പോര്‍ച്യുഗലില്‍ നടന്ന് വരുന്നത്. അണ്ടര്‍ 15 വിഭാഗത്തിൽ സുഹാന ലോക റാങ്കിംഗിൽ മൂന്നാം നമ്പര്‍ താരമാണ്.

India bt Portugal 3-1 (Sayani Wani Rajesh lost to Matilde Pinto 10-12, 11-5, 11-3, 11-4; Suhana Saini bt Mariana Rodrigues 11-8, 11-9, 11-4; Pritha Vartikar bt Mariana Costa 11-6, 11-9, 11-4; Suhana Saini bt Maltide Pinto 11-8, 13-11, 11-8).

Previous articleഇന്ന് ചെന്നൈയിൻ ഈസ്റ്റ് ബംഗാളിന് എതിരെ
Next articleപരിക്കിന്റെ പിടിയിൽ ഇന്ത്യ, രണ്ടാം ടെസ്റ്റിൽ മൂന്ന് പ്രധാന താരങ്ങളില്ല, ടോസ് വൈകും