പരിക്കിന്റെ പിടിയിൽ ഇന്ത്യ, രണ്ടാം ടെസ്റ്റിൽ മൂന്ന് പ്രധാന താരങ്ങളില്ല, ടോസ് വൈകും

മുംബൈയിൽ ഇന്ത്യയും ന്യൂസിലാണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം മഴ കാരണം വൈകും. മഴ കാരണം പിച്ച് ഇന്‍സ്പെക്ഷന്‍ ഇന്ത്യന്‍ സമയം 10.30യ്ക്ക് നടക്കുമെന്നാണ് ഒടുവിൽ ലഭിച്ച റിപ്പോര്‍ട്ട്.

അതേ സമയം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നാരംഭിയ്ക്കുന്ന മത്സരത്തിൽ കളിക്കില്ല. ഇഷാന്ത് ശര്‍മ്മ, രവീന്ദ്ര ജഡേജ, അജിങ്ക രഹാനെ എന്നിവരാണ് പരിക്ക് കാരണം ഇന്നത്തെ മത്സരത്തിൽ കളിക്കില്ലെന്ന് ബിസിസിഐ അറിയിച്ചത്.