ഇന്ന് ചെന്നൈയിൻ ഈസ്റ്റ് ബംഗാളിന് എതിരെ

Img 20211203 003903

രണ്ട് തവണ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സി വെള്ളിയാഴ്ച ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെ നേരിടും. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിൽ രണ്ട് വിജയിച്ച ചെന്നൈയിൻ എഫ്‌സിക്ക് 6 പോയിന്റുണ്ട്. ഒഡീഷ എഫ്‌സി മാത്രമാണ് സീസണിൽ സമാനമായ മികച്ച റെക്കോർഡുള്ള ടീം. പുതിയ പരിശീലകനായ ബോസിദാർ ബന്ദോവിച്ചിന്റെ കീഴിൽ ക്ലബ് ശരിയായ ദിശയിലാണ് നീങ്ങുന്നത്.

അതേസമയം എതിരാളികളായ എസ്‌സി ഈസ്റ്റ് ബംഗാൾ മൂന്ന് മത്സരങ്ങളിൽ വിജയിക്കാതെ നിൽക്കുകയാണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് അവർ 10 ഗോളുകൾ വഴങ്ങി. ചെന്നൈയിൻ എഫ്‌സിക്ക് അവരുടെ മികച്ച തുടക്കം നിലനിർത്താൻ കഴിയുമോ അതോ എസ്‌സി ഈസ്റ്റ് ബംഗാളിന് ആദ്യ ജയം കിട്ടുമോ എന്നതാണ് ഇന്ന് എല്ലാവരു. ഉറ്റു നോക്കുന്നത്. ചെന്നൈയിൻ ആദ്യ മത്സരത്തിൽ സിഎഫ്‌സി ഹൈദരാബാദ് എഫ്‌സിയെ 1-0ന് പരാജയപ്പെടുത്തി. അടുത്ത മത്സരത്തിൽ അവർ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ 2-1 ന് നേരിയ ജയവും നേടി. ഈസ്റ്റ് ബംഗ കൊൽക്കത്തൻ ഡാർബിയിൽ പരാജയപ്പെട്ടാണ് ഈ മത്സരത്തിലേക്ക് എത്തുന്നത്.

Previous articleവനിത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുവാന്‍ അഫ്ഗാനിസ്ഥാനിൽ സമ്മര്‍ദ്ദം ചെലുത്തും – റമീസ് രാജ
Next articleസുഹാനയുടെ മികവിൽ ലോക യൂത്ത് ടേബിള്‍ ടെന്നീസ് സെമിയിൽ കടന്ന് ഇന്ത്യ