ഏഷ്യ കപ്പ് ഹോക്കിയിൽ ആദ്യ രണ്ട് മത്സരങ്ങളിലെ മോശം പ്രകടനത്തിന് ശേഷം തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. ഇന്ന് ഇന്തോനേഷ്യയ്ക്കെതിരെ ഗോള്‍ മഴയാണ് ഇന്ത്യ തീര്‍ത്തത്. 16 എന്ന രീതിയിലുള്ള വിജയം ഇന്ത്യ കരസ്ഥമാക്കി. 15 ഗോള്‍ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രം ഇന്ത്യ സൂപ്പര്‍ 4ലേക്ക് കടക്കുമെന്ന സാഹചര്യത്തിൽ ഇന്ത്യ 16 ഗോളുകള്‍ നേടിയാണ് വിജയം നേടിയത്.
ജപ്പാന്‍, ദക്ഷിണ കൊറിയ, മലേഷ്യ എന്നിവരാണ് സൂപ്പര്‍ 4ലേക്ക് യോഗ്യത നേടിയത്. ഈ മൂന്ന് ടീമുകള്‍ക്കും ലോകകപ്പ് 2023ലേക്ക് യോഗ്യത ലഭിച്ചപ്പോള്‍ ഇന്ത്യ ആതിഥേയരെന്ന നിലയിലും ലോകകപ്പിന് യോഗ്യത നേടി.
നേരത്തെ ജപ്പാനോട് 2-3 എന്ന സ്കോറിന് പാക്കിസ്ഥാന്‍ പരാജയപ്പെട്ടിരുന്നു. പോയിന്റിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും നാല് പോയിന്റായിരുന്നുവെങ്കിലും ഗോള്‍ വ്യത്യാസത്തിൽ പാക്കിസ്ഥാന്‍ ഇന്ത്യയെ പിന്തള്ളി സെമിയിൽ കടന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് സമനിലയിൽ പിരിഞ്ഞ ഇന്ത്യ രണ്ടാം മത്സരത്തിൽ ജപ്പാനോട് 2-5 എന്ന സ്കോറിനാണ് പരാജയം ഏറ്റുവാങ്ങിയത്.