സംസ്ഥാന ജൂനിയർ ഫുട്ബോൾ, കോഴിക്കോട് ഫൈനലിൽ

46ആമത് സംസ്ഥാന ജൂനിയർ ഫുട്ബോളിൽ കോഴിക്കോട് ഫൈനലിലേക്ക് കടന്നു. തൃക്കരിപ്പൂർ സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ കോഴിക്കോട് കണ്ണൂരിനെ ആണ് പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളിനായിരുന്നു കോഴിക്കോടിന്റെ വിജയം. 11ആം മിനുട്ടിൽ നിഹാൽ കോഴിക്കോടിന് ലീഡ് നൽകി. 21ആം മിനുട്ടിൽ കാർത്തികിലൂടെ കണ്ണൂർ സമനില നേടി.Img 20220526 Wa0031

രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ അജ്സലിലൂടെ കോഴിക്കോട് മുന്നിൽ എത്തി. 87ആം മിനുട്ടിൽ സനൂത് വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.

കഴിഞ്ഞ മത്സരങ്ങളിൽ കോട്ടയത്തെയും ഇടുക്കിയെയും ആയിരുന്നു കോഴിക്കോട് തോൽപ്പിച്ചത്. ഫൈനൽ തൃശ്ശൂരിനെ ആകും കോഴിക്കോട് നേരിടുക. മെയ് 28ആം തീയതി ആണ് ഫൈനൽ നടക്കുക.