എന്നും കായികരംഗത്ത് ഏറ്റവും മോശവും രാജ്യത്തിനു ചീത്തപ്പേര് ഉണ്ടാക്കുന്ന ഒന്നാണ് മരുന്നടി. ജയത്തതിനായി കുറുക്കു വഴി തേടി ആദ്യം വാണവരും പിന്നെ വീണവരും എത്ര അധികമാണ്. എന്നും മരുന്നടിയുടെ കാര്യത്തിൽ അത്ര മോശം പേര് ഒന്നുമല്ല ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇന്റർനാഷണൽ ആന്റി ടോപ്പിങ് ഏജൻസിയുടെ ഏറ്റവും വലിയ അംബാസിഡർ മാരിൽ ഒരാൾ ആയിട്ട് പോലും അഞ്ചു ബോബി ജോർജ് കണക്കാക്കിയ സമയം പോലും ഇന്ത്യൻ കായികരംഗത്ത് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ മരുന്നടിക്കുന്ന താരങ്ങൾ ഉള്ള മൂന്നു രാജ്യങ്ങളിൽ ഒന്നു ഇന്ത്യയാണ്. റഷ്യയും, കെനിയയും ആണ് മറ്റ് രണ്ട് രാജ്യങ്ങൾ.
ഈ മരുന്നടികളിൽ പലതും അധികൃതരുടേതും പരിശീലകരുടേതും മൗന അനുമതിയോട് കൂടിയാണ് എന്നതും കാണേണ്ട വസ്തുതയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ വലിയ വിലക്കുകൾ ആണ് റഷ്യ നേരിടേണ്ടി വന്നത്. ദീർഘദൂര ഓട്ടക്കാർക്ക് പേരു കേട്ട കെനിയയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 50 തിൽ അധികം താരങ്ങളെയാണ് മരുന്നടിച്ച് പിടിച്ചത്. ഇന്ത്യയിലും അത്ലറ്റിക്സ്, ബോക്സിങ്, ഗുസ്തി തുടങ്ങിയ മേഖലകളിൽ മരുന്നടി വ്യാപകമാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. പ്രധാനമായും ഇ.പി.ഒ അല്ലെങ്കിൽ erythropoietin(ചുവന്ന രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുന്നു), സ്റ്ററോയിഡ്സ്, ആസ്ത്മ മരുന്നുകൾ ആണ് താരങ്ങൾ ഉത്തേജനമരുന്നായി ഉപയോഗിക്കുന്നത് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.