“നെയ്മറും റൊണാൾഡോയുമല്ല ലാ ലീഗയുടെ പ്രതീകം ലയണൽ മെസ്സി”

സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും ക്രിസ്റ്റ്യാനോ റൊണാൾഡോയുമല്ല ബാഴ്സലോണയുടെ ക്യാപ്റ്റൻ ലയണൽ മെസ്സിയാണ് ലാ ലീഗയുടെ പ്രതീകമെന്ന് ലാ ലീഗ പ്രസിഡന്റ് ഹാവിയർ തേബാസ്. ലാ ലീഗയെ ലോക ഫുട്ബോൾ മാർക്കറ്റിൽ ഏറ്റവും മൂല്യമുള്ളതാക്കി മാറ്റുന്നത് ലയണൽ മെസ്സിയാണെന്നും അദ്ദേഹം പറഞ്ഞു.

ലാ ലീഗയുടെ പാരമ്പര്യം പേറുന്ന താരമാണ് മെസ്സിയെന്നും നെയ്മറും റൊണാൾഡോയും അങ്ങനെയല്ലെന്നും ഹാവിയർ പറഞ്ഞു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ബാഴ്സയുടേയും ലയണൽ മെസ്സിയുടേയും കളിക്കായി കാത്തിരിക്കുന്നുണ്ട്. പിഎസ്ജി താരമായ നെയ്മർ ലാ ലീഗയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് പൊസിറ്റീവായ അഭിപ്രായമാണ് ലാ ലീഗ പ്രസിഡന്റിനുള്ളത്. നെയ്മറിനെ ആവേശത്തോടെ ബാഴ്സ ആരാധകരും ലാ ലീഗ ആരാധകരും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous articleമരുന്നടിക്കുന്ന താരങ്ങൾ ഏറ്റവും കൂടുതൽ ഉള്ള മൂന്നു രാജ്യങ്ങളിൽ ഒന്നു ഇന്ത്യ എന്നു റിപ്പോർട്ടുകൾ
Next articleതാൻ മാനസികസമ്മർദ്ദത്തിൽ ആണെന്ന് സ്റ്റിസിപാസ്