ഡിക്ലറേഷനുമായി ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് 272 റൺസ് വിജയ ലക്ഷ്യം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

പിങ്ക് ബോള്‍ ടെസ്റ്റിൽ തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 135/3 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്ത് ഇന്ത്യ. ഇതോടെ 271 റൺസിന്റെ ലീഡാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഷഫാലി വര്‍മ്മ(52), സ്മൃതി മന്ഥാന(31), പൂനം റൗത്ത്(41*) എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് 32 ഓവറിൽ നിന്നാണ് ഈ ലക്ഷ്യം നേടേണ്ടത്. 4 ഓവര്‍ അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 14/1 എന്ന നിലയിലാണ്.