9 വിക്കറ്റിന്റെ അനായാസ ജയവുമായി പഞ്ചാബ്, കേരളത്തിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി

വിനൂ മങ്കഡ് ട്രോഫിയിൽ തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. പഞ്ചാബിനെതിരെ 120 റൺസിന് കേരളം ഓള്‍ഔട്ട് ആയപ്പോള്‍ 34.1 ഓവറിൽ 121 റൺസ് ഒരു വിക്കറ്റ് നഷ്ടത്തിലാണ് പഞ്ചാബ് നേടിയത്. ഓപ്പണര്‍ ജസ്കരൺവീര്‍ സിംഗ് പോള്‍ 54 റൺസും റുഷിൽ ശ്രീവാസ്തവ 40 റൺസും നേടിയപ്പോള്‍ ഉദയ് സഹരൺ പുറത്താകാതെ 18 റൺസുമായി ജസ്കരൺവീര്‍ സിംഗിനൊപ്പം ക്രീസിലുണ്ടായിരുന്നു.

ഒന്നാം വിക്കറ്റിൽ 69 റൺസാണ് റുഷിൽ-ജസ്കരൺവീര്‍ കൂട്ടുകെട്ട് നേടിയത്. കേരളത്തിന്റെ ഏക വിക്കറ്റ് നേട്ടം സ്വന്തമാക്കിയത് വിജയ് എസ് വിശ്വനാഥ് ആണ്.

Previous articleബാറ്റിംഗ് തിരഞ്ഞെടുത്ത് വിരാട്, ടീമിൽ മാറ്റങ്ങളില്ല
Next articleഡിക്ലറേഷനുമായി ഇന്ത്യ, ഓസ്ട്രേലിയയ്ക്ക് 272 റൺസ് വിജയ ലക്ഷ്യം