ഏഷ്യന്‍ അണ്ടര്‍ 23 വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലേക്ക് കടന്ന് ഇന്ത്യ, പരാജയപ്പെടുത്തിത് പാക്കിസ്ഥാനെ, ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അണ്ടര്‍ 23 ലോക വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലേക്ക് ചരിത്രത്തില്‍ ആദ്യമായി യോഗ്യത നേടി ഇന്ത്യ. ഇന്ന് സെമി ഫൈനലില്‍ പാക്കിസ്ഥാനെ ഒന്നിനെതിരെ മൂന്ന് സെറ്റുകളില്‍ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നതോടെയാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കുവാന്‍ ഇന്ത്യയ്ക്ക് ആയത്. ആദ്യ സെറ്റ് കൈവിട്ട ശേഷമായിരുന്നു പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ യുവ നിര മികച്ച തിരിച്ചുവരവ് നടത്തിയത്.

സ്കോര്‍: 21-25, 25-16, 25-22, 25-18