പ്രീമിയർ ലീഗിലേക്കുള്ള വരവ് ഗംഭീരമാക്കി ഷെഫീൽഡ് യുണൈറ്റഡ്

പ്രീമിയർ ലീഗിലേക്കുള്ള നീണ്ടകാലത്തിനുള്ള മടങ്ങി വരവ് ഗംഭീരമാക്കി ഷെഫീൽഡ് യുണൈറ്റഡ്. ഇന്ന് പ്രീമിയർ ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ബൗണ്മതിനെ അവരെ ഹോം ഗ്രൗണ്ടിൽ ചെന്ന് ഷെഫീൽഡ് യുണൈറ്റഡ് സമനിലയിൽ പിടിച്ചു. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. കളിയുടെ അവസാന നിമിഷം ആയിരുന്നു ഷെൽഫീൽഡിന്റെ സമനില ഗോൾ.

62ആം മിനുട്ടിൽ മെപ്ഹാമിലൂടെ ആയിരുന്നു ബോണ്മതിന്റെ ഗോൾ. ഇതിന്റെ മറുപടി 89ആം മിനുട്ടിൽ ബില്ലി ഷാർപിലൂടെ ആണ് ഷെഫീൽഡ് നൽകിയത്. കഴിഞ്ഞ സീസണിൽ ഷെഫീൽഡിനായി ഗോളടിച്ചു കൂട്ടിയിട്ടുള്ള താരമാണ് ബില്ലി ഷാർപ്പ്. അടുത്ത ആഴ്ച ക്രിസ്റ്റൽ പാലസിനെതിരെ ആണ് ഷെഫീൽഡിന്റെ മത്സരം.