ഇന്ത്യ സൂപ്പര്‍!!! ലോക ഒന്നാം റാങ്കുകാരെ അട്ടിമറിച്ചത് ഏഴ് ഗോള്‍ ത്രില്ലറിൽ

Indiahockey

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഹോക്കി പരമ്പരയിൽ ഇന്ത്യയ്ക്ക് വിജയം. ഇന്ന് നടന്ന ത്രില്ലര്‍ മത്സരത്തിൽ 4-3 എന്ന സ്കോറിനാണ് ഇന്ത്യ വിജയിച്ചത്. സമനിലയിലേക്ക് നീങ്ങുകയായിരുന്ന മത്സരത്തിന്റെ അവസാന മിനുട്ടിൽ ആകാശ്ദീപ് സിംഗ് ആണ് ഇന്ത്യയുടെ വിജയ ഗോള്‍ നേടിയത്.

ഇത് ഓസ്ട്രേലിയയ്ക്കെതിരെയുള്ള കഴിഞ്ഞ 13 മത്സരങ്ങളിലെ ഇന്ത്യയുടെ ആദ്യ വിജയം ആണ്. അഞ്ച് മത്സരങ്ങളിലെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്ക് ആദ്യ രണ്ട് മത്സരങ്ങളിലും തോൽവിയായിരുന്നു ഫലം.

ഇപ്പോള്‍ 1-2ന് ഇന്ത്യ പിന്നിലാണ് പരമ്പരയിൽ.